ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ നിന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഡൽഹിയിലെ എംബസിക്ക് പുറമെ നാല് യു.എസ് കോൺസുലേറ്റുകളും ഇന്ത്യയിലുണ്ട്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിൽ വിസയ്ക്ക് അപേക്ഷിക്കാനും അപ്പോയിന്റ്മെന്റിനായി കാത്തിരിക്കാനും കൂടുതൽ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുംബൈയിലെ കോൺസുലേറ്റിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ 848 ദിവസവും ഡൽഹിയിലെ എംബസിയിൽനിന്ന് അപ്പോയ്ന്റ്മെന്റ് കിട്ടാൻ 833 ദിവസവും കാത്തിരിക്കേണ്ടതുണ്ട്. അതേസമയം, ഇസ്ലാമാബാദിലെ കോൺസുലേറ്റിൽ അപ്പോയ്ന്റ്മെന്റിന് 450 ദിവസം കാത്തിരുന്നാൽ മതിയാകും. സ്റ്റുഡന്റ് വീസകൾക്ക് ഡൽഹിയിലും മുംബൈയിലും 430 ദിവസം ആണ് കാത്തിരിക്കേണ്ട സമയം. എന്നാൽ ഇസ്ലാമാബാദിൽ ഇത് ഒരു ദിവസവും ബെയ്ജിങ്ങിൽ രണ്ടു ദിവസവും ആണ്.
ഹൈദരാബാദിലെ കോൺസുലേറ്റിൽ വിസിറ്റിങ് വീസയ്ക്കു വേണ്ടത് 582 ദിവസമാണ്. സ്റ്റുഡന്റ് വീസയ്ക്ക് 430 ദിവസമാണ് സമയമെടുക്കും. ചെന്നൈയിലെ കോൺസുലേറ്റിൽ വിസിറ്റിങ് വീസയ്ക്ക് 780 ദിവസവും സ്റ്റുഡന്റ് വീസയ്ക്ക് 29 ദിവസവും വെയ്റ്റ് ടൈം ഉണ്ട്. കൊൽക്കത്തയിലെ എംബസിയിൽനിന്ന് വിസിറ്റിങ് വീസയ്ക്ക് 767 ദിവസവും സ്റ്റുഡന്റ് വീസയ്ക്ക് 444 ദിവസവുമാണ് വെയ്റ്റ് ടൈം.