ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി സിക്രട്ടറി വി.കെ. രഞ്ജിത്തിന്റെ വീടിന് അക്രമി സംഘത്തിന്റെ കല്ലേറ്. ഇന്ന് പുലർച്ചെ 2 മണിക്ക് നടന്ന കല്ലേറിൽ രഞ്ജിത്തിന്റെ വീടിന്റെ ജനാലച്ചില്ലുകളും കാറിന്റെ ചില്ലും തകർന്നു. കല്ലേറിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന് സ്ഥലം സന്ദർശിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കാഞ്ഞങ്ങാട് ടൗണിൽ പ്രകടനം നടത്തി.
ഇന്ന് പുലർച്ചെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് അജ്ഞാതരായ അക്രമി സംഘം അരയിക്കടവിലെ വീടിന് കല്ലെറിഞ്ഞത്. ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ, വൈസ് പ്രസിഡണ്ട് സുധാമ ഗോസാഡ, എം. ബൽരാജ്, ഏ. വേലായുധൻ, എൻ. മധു, മനുരാജ് മേലത്ത്, മണ്ഡലം പ്രസിഡണ്ട് എം. പ്രശാന്ത്, വൈസ് പ്രസിഡണ്ട് എച്ച്.ആർ. ശ്രീധർ, ഉണ്ണി നെല്ലിക്കാട്ട്, ഗോപാലൻ കല്യാൺ റോഡ് എന്നിവർ രഞ്ജിത്തിന്റെ വീട് സന്ദർശിച്ചു. രഞ്ജിത്തിന്റെ കെ.എൽ. 60.എച്ച്. 5322 നമ്പർ കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.