സുധാകരന്റെ മുഖത്തും കാലുകൾക്കും പരിക്ക്

കാഞ്ഞങ്ങാട് :പള്ളിക്കര പൂച്ചക്കാട്ട് ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ
കണ്ടെത്തിയ ബേക്കലിൽ മൽസ്യത്തൊഴിലാളി സുധാകരന്റെ 36, മൃതദേഹത്തിന്റെ ഇരുകാലുകാലുകൾക്കും മുഖത്തും പരിക്കുകൾ .


മുഖത്തിന്റെ പല ഭാഗത്തായും ഇരുകാലുകളുടെയും മുട്ടിന് താഴെയും, മുകളിലും പരിക്കുകളുണ്ട്. വലിച്ചിഴലാണ്ടുകുന്നതിന് സമാനമായ പരിക്കുകളാണിത്. കാലുകൾക്കും മുഖത്തുമേറ്റ പരിക്കുകൾ മരണതിന് കാരണമാവും വിധമുള്ളതല്ലെന്നാണ് . പ്രാഥമിക നിഗമനം.


കണ്ണൂരിൽ നിന്നുമെത്തിയ ഫോറൻസിക് വിദഗ്ധരും പോലീസ് നായുടെ തെളിവെടുപ്പിനും ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കണ്ട സ്ഥലത്ത് നിന്നും മണം പിടിച്ചോടിയ പോലീസ് നായ നേരെയെത്തിയത് തൊട്ടടുത്ത ഒാഡിറ്റോറിയം പരിസരത്താണ്.

Read Previous

നീലേശ്വരം വാഹനാപകടം: വനിതാ ഡോക്ടറുടെ മാതാവും മരണപ്പെട്ടു

Read Next

സ്വപ്നം യാഥാർത്ഥ്യമാകണം