മുഖ്യമന്ത്രി വി സി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ; കേസ് 22ലേക്ക് മാറ്റി

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വി.സി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയെ അറിയിച്ചു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി.സിയായി നിയമിക്കാൻ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.

K editor

Read Previous

നാക് റാങ്കിങ്ങിൽ എ ഗ്രേഡ് നേടി കേരള കേന്ദ്രസർവകലാശാല

Read Next

ഡോളര്‍ കടത്ത് കേസ്; ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം