ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ദേശീയ പാതയിൽ നിർമ്മാണം നടക്കുന്ന നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന് സമീപമുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ അമ്മയും ഇന്ന് ഉച്ചയോടെ മരണപ്പെട്ടു ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ തൽക്ഷണം മരണപ്പെട്ടിരുന്നു.
കോഴിക്കോട് പേരാമ്പ്ര കുല്ലോട് പാലേരിമ്മൽ ഹൗസിൽ പ്രവീണ 60,യാണ് ഇന്ന് മരണപ്പെട്ടത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ചേർപ്പ് പൂത്തനറയ്ക്കൽ പോൾ ഗ്ലെറ്റോമനോക്കി 50 ആണ് ഇന്നലെ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത്.
പള്ളിക്കര മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ കോൺക്രീറ്റ് ബിമിലിടിച്ചായിരുന്നു അപകടം. ബേഡഡുക്ക ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് മുയിപ്പോത്ത് വട്ടം തുരുത്തി ഹൗസിൽ എന്. പി പ്രദീപനാണ് 45 കാർ ഒാടിച്ചിരുന്നത്. പ്രദീപനും ഗുരുതരമായി പരിക്കേറ്റു പോളും പ്രദീപനും മുൻസീറ്റി ലായിരുന്നു. മരണപ്പെട്ട പ്രവീണയും മറ്റുള്ളവരും കാറിന്റെ പിൻസീറ്റ് യാത്രക്കാരായിരുന്നു.
ബേഡഡുക്ക ആശുപത്രിയിലെ മെഡിക്കൽ ഒാഫീസർ കോഴിക്കോട് പേരാമ്പ്ര കല്ലോട് പാലേരി ഹൗസിൽ ഡോ. ഡിനു ഗംഗനും31, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മരണപ്പെട്ട പ്രവീണ ഡോ. ഡിനുവിന്റെ അമ്മയാണ് ഡിനുവിന്റെ മക്കളായ ദീക്ഷിത് 3, ദിഷാൻലാൽ5, എന്നിവർക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റവരെല്ലാം കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലാണ്.