വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസ് സിബിഐ കോടതി മൂന്നിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാൽ, സെഷൻസ് ജഡ്ജി ഇത് തടഞ്ഞില്ല. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പൊലീസിന് ലഭിച്ചതായി അതിജീവിത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണ്. ജഡ്ജിയുമായി ബന്ധമുള്ള അഭിഭാഷകന്‍റെ വോയ്സ് ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജിയും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

K editor

Read Previous

യുടിഎസ് ആപ്പിൽ പരിഷ്കാരം; ഇനി സ്റ്റേഷനിലെത്തിയും ടിക്കറ്റ് എടുക്കാം

Read Next

‘പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം; കോണ്‍ഗ്രസ് എംപി