ഐആർസിടിസി അഴിമതി; തേജസ്വി യാദവ് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

പട്ന: ഐ.ആർ.സി.ടി.സി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് ഒക്ടോബർ 18ന് ഹാജരാകാൻ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. കേസിൽ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് തേജസ്വിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

2018 ഒക്ടോബറിലാണ് തേജസ്വിക്ക് ജാമ്യം ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ ആർജെഡി തലവൻ ലാലു യാദവിന് വൃക്ക സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി നൽകി. സിംഗപ്പൂരിലെ ചികിൽസയ്ക്ക് ഒക്ടോബർ 10 മുതൽ 25 വരെയാണ് കോടതി വിദേശ യാത്രാ അനുമതി നൽകിയത്.

Read Previous

ജോർജിയ മെലോണിക്ക് ആദ്യ സന്ദേശമയച്ച് പ്രധാനമന്ത്രി മോദി

Read Next

പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം; ഇതുവരെ അറസ്റ്റിലായവർ 2042