ഗുജറാത്ത് കലാപക്കേസ്; ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

കേസിൽ അടുത്ത വാദം കേൾക്കുന്ന നവംബർ 15 വരെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്.

2002ലെ കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാനും കോടതി അനുമതി നൽകി.

Read Previous

‘പൊന്നിയിന്‍ സെല്‍വനും’ ‘ചുപ്പി’നും കാനഡയില്‍ ഭീഷണി

Read Next

പോപ്പുലർ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി