ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടൻ രമേഷ് പിഷാരടി. രാഹുൽ ഗാന്ധിയോടൊപ്പമുള്ള രമേഷ് പിഷാരടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞിനെ തോളിലേറ്റി നടക്കുന്ന രാഹുലിനെ ചിത്രത്തിൽ കാണാം. കൂടെ പിഷാരടിയെയും കാണാം.
’56 ഇഞ്ചിന്റെ അസംതൃപ്തിയല്ല, പ്രതീക്ഷകൾ ഏറ്റുന്ന തോളുകളാണ്- എന്ന അടിക്കുറിപ്പോടെ വി ടി ബൽറാമാണ് ചിത്രം പങ്കുവച്ചത്. അച്ഛന്റെ തോളിൽ ഇരുന്ന് ജോഡോ യാത്രയുടെ ഭാഗമായ കൊച്ചു പെൺകുട്ടിയെ കണ്ട്, രാഹുൽ അടുത്തേക്ക് വരാൻ പറയുകയായിരുന്നു.
ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽ നിന്ന് ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് ആരംഭിച്ച യാത്രയുടെ ആദ്യഘട്ടം 10 ഓടെ പെരിന്തൽമണ്ണ പൂപ്പലത്ത് സമാപിച്ചു. വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി 7.30ന് പാണ്ടിക്കാട് ജംഗ്ഷനിൽ സമാപിച്ചു.