യുബിഎംസി സ്കൂൾ ശുചിമുറി നിർമ്മാണത്തിന് പണം അനുവദിച്ചത് ചട്ടപ്രകാരം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പുതിയകോട്ട യുബിഎംസി സ്കൂളിന് 15 ലക്ഷം രൂപയുടെ ടോയ്്ലറ്റ് കോംപ്ലക്സ് അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് നഗരസഭാധ്യക്ഷ കെ.വി. സുജാത ഇന്നലെ  കൗൺസിൽ യോഗത്തിൽ പറഞ്ഞു. ലീഗ് കൗൺസിലറായ കെ.കെ. ജാഫറിന്റെ ചോദ്യത്തിന് മറുപടിയായാണ് നഗരസഭാധ്യക്ഷ ഇപ്രകാരം അറിയിച്ചത്.

നഗരസഭയുടെ ടൈഡ് ഫണ്ടിൽ നിന്നാണ് സ്കൂളിന് പണമനുവദിച്ചത്. സ്വകാര്യ സ്കൂളുകൾക്ക് ഫണ്ട് അനുവദിക്കാൻ ചട്ടങ്ങളുണ്ടെന്നും, യുബിഎംസി സ്കൂൾ ടോയ്്ലറ്റ് കോംപ്ലക്സ് നിർമ്മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചത് ചട്ടപ്രകാരമാണെന്നും, നഗരസഭാ കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷ  പറഞ്ഞു.

സ്വകാര്യ സ്കൂളിന് ശുചിമുറി നിർമ്മാണത്തിന് പണം അനുവദിച്ചതിന്റെ മാനദണ്ഡം  ഏതെന്ന കെ. കെ. ജാഫറിന്റെ ചോദ്യത്തോടെയാണ് ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ശുചിമുറി വിഷയം. 3 ശുചിമുറികൾക്ക് 15 ലക്ഷം അനുവദിച്ചെന്ന വാർത്തയെ ഉദ്ധരിച്ചായിരുന്നു കെ.കെ. ജാഫറിന്റെ ചോദ്യം. അതേസമയം, യുബിഎംസി സ്കൂളിൽ നിർമ്മിക്കുന്നത് മൂന്ന് ശുചിമുറികളല്ലെന്നും, ടോയ്്ലറ്റ് കോംപ്ലക്സ് ആണെന്നുമാണ് നഗരസഭാധ്യക്ഷയുടെ വിശദീകരണം.

Read Previous

സുരേന്ദ്രന്റെ പ്രസ്താവന ഉണ്ടയില്ലാ വെടി: അഹമ്മദ് ദേവര്‍കോവില്‍

Read Next

ജോഡോ യാത്രയിൽ കുഞ്ഞിനെ തോളിലിരുത്തി രാഹുൽ ​ഗാന്ധി; ഒപ്പം രമേശ് പിഷാരടി