ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ്. മൂന്നര വർഷത്തെ സേവനം ബാക്കി നിൽക്കെയാണ് ഡിഎച്ച്എസ് ഡോക്ടർ പ്രീത സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തത്. വിരമിക്കലിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഡോ പ്രീത ഈ മാസത്തോടെ സേവനം അവസാനിപ്പിക്കും.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ വകുപ്പിന്‍റെ രണ്ടാമത്തെ ഡയറക്ടറാണ് സർവീസിൽ നിന്ന് സ്വയം വിരമിക്കുന്നത്. ഡയറക്ടർമാരുടെ വിരമിക്കലിന് കാരണം വ്യക്തിപരമായ കാരണമാണെന്ന് പറയുമ്പോഴും രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
ധനവകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട വ്യക്തിയെ പുതിയ ഡയറക്ടറായി നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിടുന്നതിനാൽ അദ്ദേഹത്തെ ഡിഎച്ച്എസ് തസ്തികയിലേക്ക് പരിഗണിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും ഈ മാസം അഞ്ചിന് വകുപ്പ് അച്ചടക്ക നടപടികൾ അവസാനിപ്പിച്ചു. ഈ ഉദ്യോഗസ്ഥന് വേണ്ടി ഡിഎച്ച്എസ് നിയമനം വൈകിപ്പിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.