ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പ്രഖ്യാപനത്തിൽ പയ്യന്നൂരിൽ കടകളടപ്പിക്കാനെത്തി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ച കോടതി ഉത്തരവ് പ്രകാരം പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രാമന്തളി വടക്കുമ്പാട്ടെ സി.കെ.ശുഹൈബ് 33, തൃക്കരിപ്പൂർ കരോളം സ്വദേശി കെ.വി. മുബഷീർ 25, ഒളവറമുണ്ട്യക്ക് സമീപത്തെ പി. അബ്ദുൾ മുനീർ 38, രാമന്തളി വടക്കുമ്പാട്ടെ സി.കെ., നർഷാദ് 26, എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. സംഭവ ദിവസം സംഘത്തിലുണ്ടായിരുന്ന വരെ കണ്ടെത്താനും മറ്റ് തെളിവെടുപ്പിനുമായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസിന്റെ നീക്കം.
പോലീസ് അപേക്ഷ പരിഗണിച്ച പയ്യന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് റിമാന്റിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പയ്യന്നൂരിൽ തുറന്നു പ്രവർത്തിച്ചിരുന്ന കടകളടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്. കോടതിയുത്തരവ് മറികടന്ന് കലാപം നടത്തണമെന്ന ഉദ്ദേശത്തോടെയുള്ള സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.