ജനശതാബ്ദി ട്രെയിന്‍ മാതൃകയിൽ ‘എന്‍ഡ് ടു എന്‍ഡ്’ സര്‍വീസ് ഒരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കാർക്ക് വേണ്ടി ജനശതാബ്ദി ട്രെയിനിന്‍റെ മാതൃകയിൽ എറണാകുളം-തിരുവനന്തപുരം ‘എൻഡ്-ടു-എൻഡ്’ സർവീസ് ആരംഭിച്ചു. ലോഫ്ലോർ എ.സി. ബസില്‍ ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. കൊല്ലത്തെ അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴയിലെ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിർത്തുക. സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും പതിവായി സന്ദർശിക്കുന്നവരുടെ സൗകര്യാർത്ഥമാണ് പുതിയ സേവനം.

കണ്ടക്ടറില്ലാത്ത ബസിൽ ഡ്രൈവറാണ് ടിക്കറ്റ് നൽകുന്നത്. ടിക്കറ്റുകൾ ഓഫ് ലൈനായും ലഭ്യമാക്കും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ബസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് വരെ ടിക്കറ്റെടുക്കാം.

K editor

Read Previous

പിഎഫ്ഐ നിരോധനം; തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

Read Next

കോവിഡ് പ്രതിരോധം ; യുഎഇയില്‍ ഇനി മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം