അട്ടപ്പാടി മധു കേസ് ; സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കാൻ അനുമതി

പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കും. മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നടത്തുന്ന മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ വിചാരണക്കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്. മധുവിന്‍റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭർത്താവ് എന്നിവരുടെ ചോദ്യം ചെയ്യൽ വീഡിയോഗ്രാഫ് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.

കേസിലെ മുഴുവൻ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹർജിയിൽ കോടതി നാളെ വിധി പറയും. ജാമ്യം തേടിയുള്ള 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Read Previous

റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ 5 സൈറ്റുകൾ നിക്ഷേപത്തിന് നൽകാൻ ഒമാൻ

Read Next

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍