റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ 5 സൈറ്റുകൾ നിക്ഷേപത്തിന് നൽകാൻ ഒമാൻ

മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.

വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവർക്ക് പാർപ്പിടം നൽകുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി ഗവർണറേറ്റുകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ ആകർഷിക്കുക എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

മുസന്ദം, ദോഫാർ, തെക്കൻ ശർഖിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നിവിടങ്ങളിൽ 1.8 മില്യൺ ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അഞ്ച് സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായുള്ള പങ്കാളിത്ത കരാർ സമ്പ്രദായത്തിലാണ് പുതിയ അയൽപക്ക റെസിഡൻസികൾ വികസിപ്പിക്കുക.

K editor

Read Previous

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പരിഹാരമല്ല; രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് യെച്ചൂരി

Read Next

അട്ടപ്പാടി മധു കേസ് ; സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കാൻ അനുമതി