ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ടിക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പൂപ്പലം എംഎസ്പിഎം കോളജിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.
ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റവും വലിയ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് രാഹുൽ ഗാന്ധിയാണെന്ന് ചർച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിരുദ്ധ സർക്കാരിനെതിരായ സമരത്തിന് ലീഗിന്‍റെ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തേ തൃശൂരിൽ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി, അബ്ദുസ്സമദ് സമദാനി എംപി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, എംഎൽഎമാരായ എം.കെ.മുനീർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുത്തു.