രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി; ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് നൽകി

ന്യൂഡല്‍ഹി: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെഹ്ലോട്ടിന്‍റെ വിശ്വസ്തർക്കെതിരെ നടപടിക്ക് ശുപാർശ. ഹൈക്കമാൻഡ് നിരീക്ഷകർ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ സോണിയയെ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെഹ്ലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read Previous

ദേശീയ ഗെയിംസ്; കേരളത്തിന് നെറ്റ്ബോളിൽ തോല്‍വി

Read Next

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ;നിയമങ്ങൾ ശക്തമാക്കാൻ എഫ്എസ്എസ്എഐ