എ.എ.പി – ഗവര്‍ണര്‍ പോര്; പോസ്റ്റുകൾ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഡൽഹി ഹൈക്കോടതി ആം ആദ്മി പാർട്ടിക്ക് നോട്ടീസ് അയച്ചു. ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്.

ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും നേതാക്കൾക്കുമെതിരെ ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് പോസ്റ്റ്‌ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.

Read Previous

കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്‍റണി

Read Next

കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി