ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ യുവതിയെ ബസ് ജീവനക്കാരൻ കുത്തി പരിക്കേല്‍പ്പിച്ചു. എളങ്കുന്നപ്പുഴ സ്വദേശിയും പോസ്റ്റ് ഓഫീസിലെ താത്കാലിക പോസ്റ്റ് വുമണുമായ രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്. കാക്കനാട് സ്വദേശി ഫൈസലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസ് പരിസരത്താണ് സംഭവം. ഇവിടെയെത്തിയ ഫൈസൽ രേഷ്മയെ പോസ്റ്റ് ഓഫീസിൽ നിന്ന് വിളിച്ചിറക്കി കത്തികൊണ്ട് മുഖത്ത് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ പിന്നീട് ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രേഷ്മ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.