കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്;ശശി തരൂര്‍ 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂർ സെപ്റ്റംബർ 30ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇക്കാര്യം തരൂരിന്റെ പ്രതിനിധി തന്നെ അറിയിച്ചതായി കോൺഗ്രസ് പാർട്ടി സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു.

അതേസമയം, എഐസിസി ട്രഷറർ പവൻ ബൻസാൽ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.

സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് സ്ഥാനാർത്ഥി ചിത്രം തെളിയും. ആവശ്യമായി വന്നാൽ ഒക്ടോബർ 17ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19ന് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കും.

Read Previous

പൊതുതാൽപര്യം മുന്‍നിര്‍ത്തി സർക്കാരിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കാം;കരട് ബില്‍ തയ്യാര്‍

Read Next

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്