കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം; യൂണിയനുകളുമായി ഇന്ന് ച‍ർച്ച

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കെ.എസ്.ആർ.ടി.സി സി സി.എം.ഡി വിളിച്ചുചേർത്ത യോഗം അംഗീകൃത ട്രേഡ് യൂണിയനുകളുടെ നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്ത് ചേരും.

ആഴ്ചയിൽ 12 മണിക്കൂർ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക, അക്കൗണ്ട്സ് വകുപ്പ് ജീവനക്കാരുടെ ഓഫീസ് സമയത്തിൽ മാറ്റം വരുത്തുക, ഓപ്പറേഷൻസ് വകുപ്പ് ജീവനക്കാരുടെ കളക്ഷൻ ഇൻസെന്‍റീവ് പാറ്റേൺ പരിഷ്കരിക്കുക എന്നിവയാണ് അജണ്ടയിലുള്ളത്.

എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ ഉൾപ്പെടെ നേരിട്ട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ കോണ്‍ഗ്രസ് അനുകൂല ടി.ഡി.എഫ് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇക്കാര്യം ജീവനക്കാരെ അറിയിക്കാൻ മാനേജ്മെന്‍റ് യോഗം വിളിച്ചിരിക്കുന്നത്.

K editor

Read Previous

എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

Read Next

റോഡ് പരിശോധനാ റിപ്പോർട്ട് ഇനി ഓഫീസിലിരുന്ന് തയാറാക്കേണ്ട: മുഹമ്മദ് റിയാസ്