ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ നദ്ദ പാർട്ടി പ്രസിഡന്‍റായി മൂന്ന് വർഷം പൂർത്തിയാക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നദ്ദ ഒരു ടേം കൂടി തുടരണമെന്നാണ് പാർട്ടിയുടെ തീരുമാനം. 2020ൽ അമിത് ഷാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നദ്ദ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. അതേസമയം ബിജെപി പ്രവർത്തക സമിതി യോഗത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജെപി നദ്ദ രംഗത്തെത്തി.
ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്നും സർക്കാർ അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ് പോകുന്നതെന്നും ജെ പി നദ്ദ പറഞ്ഞു. കൊവിഡ് കാലത്ത് ഉൾപ്പെടെ നടന്നത് അഴിമതിയാണെന്നാണ് വിമർശനം. സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടക്കുകയാണെന്നും ലോകായുക്തയെ തകർക്കുകയാണെന്നും സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ പരാമർശിച്ച് നദ്ദ ആരോപിച്ചു. കേരളം ഭീകരവാദത്തിന്‍റെ ഹോട്ട്സ്പോട്ടായി മാറുകയാണെന്നും നദ്ദ ആരോപിച്ചു.