ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

ഭാഷാ ഭേദമന്യേ ദുൽഖർ വിജയത്തിന്‍റെ നെറുകയിലാണ്. ദുൽഖർ വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുകയാണ്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മാസ് ഗ്യാങ്സ്റ്ററായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും.

ആർ ബൽകി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’. ആർ ബൽകി തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.  വിശാൽ സിൻഹ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് നയൻ എച്ച് കെ ഭദ്രയാണ്.

Read Previous

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം; കേരളത്തിന് അംഗീകാരം

Read Next

ജയിലിനുള്ളില്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ മൗനവ്രതം