വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചു

ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാൻ മോർഫ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറഞ്ഞു. ഇന്റലിജൻസ് ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ, ഐ ആൻഡ് ബി മന്ത്രാലയം ആ 45 വീഡിയോകൾ ഉടൻ ബ്ലോക്ക് ചെയ്യാൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021-ന്റെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നടപടി.

Read Previous

നാല് പതിറ്റാണ്ടിനിടെ സുൻഹെബോട്ടോ സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍

Read Next

തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍