ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: കള്ളാർ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും യുവാവിന് ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ടു. മൊബൈൽ ഫോണിലേക്ക് ഒടി പി മെസേജ് അയച്ചാണ് പ്രവാസി യുവാവിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തത്. സൗദിയിൽ ജോലി ചെയ്യുന്ന പനത്തടി പാടിയിലെ ഷാൽബിൻ മാത്യുവിന്റെ 30, അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത് ഈ മാസം ഇരുപതിനാണ് സംഭവം. സോഫ്റ്റ് വെയർ അപ് ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി ഫോണിലേക്ക് ഒരു ഒടിപി സന്ദേശ മെത്തുമെന്നും ഒടിപി നമ്പർ അറിയിക്കണമെന്നും ഷാൽബിന് ഒരു സന്ദേശമെത്തിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
ഫോണിലെത്തിയ ഒടി പി നമ്പർ ഷാൽബിൽ വിളിച്ചയാൾക്ക് പറഞ്ഞ് കൊടുത്തു. തൊട്ടുപിന്നാലെ ഷാൽബിന്റെ കള്ളാർ ബാങ്കിലെ അക്കൗണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു. തൊട്ട് പിന്നാലെ 198789 രൂപയും പിൻവലിക്കപ്പെട്ടു പണം നഷ്ടപ്പെട്ട ശേഷമാണ് ഒടി പി തട്ടിപ്പിന്നിരയായ വിവരം ഷാൽബിൻ അറിയുന്നത്. പിതാവ് ടി. വി. മാത്യുവിന്റെ പരാതിയിൽ രാജപുരം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്റർനെറ്റ് വഴി പണം തട്ടിയെടുത്ത പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.