ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ് പരിക്കേറ്റത്. ഒരു കൈ-സ്ലിംഗ് ബാൻഡേജ് ധരിച്ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പരുക്കൻ കഥാപാത്രം ആവശ്യപ്പെടുന്ന ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായി ചാക്കോ പറഞ്ഞു. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.