ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പന്നർ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അവസ്ഥയാണ് നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ളതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഭരണത്തിൽ കോർപ്പറേറ്റുകൾ മാത്രമാണ് തടിച്ചു കൊഴുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം പങ്കുവെച്ച കോളത്തിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
“സമ്പന്നരുടെ പട്ടികയിൽ 330-ാം സ്ഥാനത്തായിരുന്ന വ്യക്തി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിൽക്കുന്നു. പൊതുമേഖല രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളാണ് ഉടമകൾ . അവരുടെ അനുവാദമില്ലാതെ സൂപ്പർവൈസർ മാത്രമായ കേന്ദ്രസർക്കാർ പൊതുമേഖല മുഴുവൻ വിൽക്കുകയാണ്. പൊതുമുതൽ കൊള്ളയടിക്കുന്ന ഈ മേൽനോട്ടക്കാരനെ 2024-ഓടെ നീക്കം ചെയ്യണം.” – യെച്ചൂരി പറഞ്ഞു.
രാജ്യം പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുകയാണെന്നും, ബിജെപിയുടെ വർഗീയ ഭരണം അവസാനിപ്പിക്കുക എന്നതാണ് രാജ്യസ്നേഹികളായ എല്ലാവരും ഏറ്റെടുക്കേണ്ട കടമയെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.