ഹോട്ടലിൽ തോക്കു ചൂണ്ടി പരാക്രമം യുവാവിനെ പോലീസ് കീഴ്പ്പെടുത്തി

ബേക്കൽ: ഉദുമയിലെ താജ് ഹോട്ടലിൽ കയറി അക്രമം നടത്തിയ യുവാവിനെ ബേക്കൽ പോലീസ് ബലമായി കീഴ്പ്പെടുത്തി. ഇന്ന് പുലർച്ചെ 2 മണിക്കാണ് താജ്ഹോട്ടലിലെത്തി പരാക്രമം കാണിച്ച യുവാവിനെ ബേക്കൽ എസ്ഐ, പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി കീഴ്പ്പെടുത്തിയത്.


ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കോട്ടിക്കുളത്തെ കോലാച്ചി നാസറാണ് താജ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ വർഷം കോട്ടിക്കുളത്തെ ലോഡ്ജിന് മുന്നിൽ നടന്ന അക്രമ സംഭവത്തിലെ പ്രതി കൂടിയാണ് കോലാച്ചി നാസർ എന്നറിയപ്പെടുന്ന നാസർ. മദ്യലഹരിയിൽ താജ് ഹോട്ടലിലെത്തിയ നാസർ ഹോട്ടലിലുള്ളവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചത്.

തുടർന്ന് ബേക്കൽ എസ്ഐയും സംഘവും സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.  കഴിഞ്ഞ വർഷം കോട്ടിക്കുളത്തെ സ്വകാര്യ ലോഡ്ജിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പ് കേസ്സിലെ പ്രതി യാണ് നാസർ.

Read Previous

മത്സ്യത്തൊഴിലാളിയുടെ മുഖം വികൃതമാക്കി

Read Next

ഫേസ്ബുക്ക് പ്രണയം : കൊല്ലം ഭർതൃമതിയും, യുവാവും നീലേശ്വരത്ത് പിടിയിൽ