‘ഡെമോക്രാറ്റിക് ആസാദ് ഫോഴ്‌സ്’; സ്വന്തം പാർട്ടി രൂപീകരിച്ച് ഗുലാം നബി ആസാദ്

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ജനങ്ങളോട് തങ്ങൾക്കിടയിൽ ഉയരുന്ന കൃത്രിമ മതിലുകൾ തകർക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തിങ്കളാഴ്ച സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് ഫോഴ്‌സ് രൂപീകരിച്ചു.

മഞ്ഞ, വെള്ള, കടും നീല എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് സ്ട്രിപ്പുകളുള്ള തന്റെ പാർട്ടി പതാകയും ആസാദ് പുറത്തിറക്കി. പാർട്ടി പതാകയിലെ മഞ്ഞ നിറം സർഗ്ഗാത്മകത, ചിന്തിക്കാനുള്ള ശക്തി, നാനാത്വത്തിൽ ഏകത്വം എന്നിവയാണെന്നും വെള്ള സമാധാനത്തെയും സാഹോദര്യത്തെയും സൂചിപ്പിക്കുന്നുവെന്നും ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പതാകയിലെ കടും നീല സ്വതന്ത്രമായ ഇടത്തെയും ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഭാവനയെയും പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

ബിനാമി ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ

Read Next

ദേശീയ ഗെയിംസിനുള്ള കേരള വോളിബോള്‍ ടീം പ്രതിസന്ധിയിൽ