പുതിയ സംരംഭം ആരംഭിച്ച് കൗസല്യ; എല്ലാവരും പിന്തുണയ്ക്കണമെന്ന് പാർവതി തിരുവോത്ത്

കോയമ്പത്തൂർ: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കൗസല്യ എന്ന തമിഴ് പെൺകുട്ടിയെ ആരും മറക്കാനിടയില്ല. ഭർത്താവ് ശങ്കർ ജാതിയുടെ പേരിൽ കണ്മുന്നിൽ പിടഞ്ഞ് വീണത് മുതൽ കൗസല്യ പോരാട്ടം തുടങ്ങി. മകന്‍ നഷ്ടപ്പെട്ട വീടിന് സ്വന്തം മകളായി നിന്ന് തണലേകി. സ്വന്തം കുടുംബത്തിനെതിരായ നിയമപോരാട്ടത്തിന്‍റെ പേരിലും കൗസല്യ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കൗസല്യ ഇപ്പോൾ തന്‍റെ ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലെ വെള്ളല്ലൂരിൽ ബ്യൂട്ടി പാർലർ ആരംഭിച്ചാണ് അവർ പുതിയ ജീവിതം ആരംഭിച്ചത്. ബ്യൂട്ടി പാർലറിന്‍റെ ഉദ്ഘാടനം നടി പാർവതി തിരുവോത്താണ് നിർവഹിച്ചത്.

ഇതിന്‍റെ ചിത്രങ്ങൾ പാർവ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു നീണ്ട കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൗസല്യയുടെ പുതിയ സംരംഭം ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവരും കൗസല്യയെ പിന്തുണയ്ക്കണമെന്നും പാർവതി കുറിപ്പിൽ പറയുന്നു.

Read Previous

നിയമസഭാ കയ്യാങ്കളി കേസ്: കുറ്റപത്രം അവതരിപ്പിച്ച് കോടതി, കുറ്റം നിഷേധിച്ച് ജയരാജൻ

Read Next

കേരള വിസി നിയമനം: അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ