ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി സുധാകരന്റെ മുഖം പാടെ വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാനാണെന്ന് കണ്ടെത്തി. കഠാരകൊണ്ട് മുഖത്ത് മൊത്തം കോറിയിട്ട നിലയിലാണ് ജഡം കണ്ടെത്തിയത്. മദ്യം കഴിക്കാറുണ്ടെങ്കിലും, സുധാകരൻ കഞ്ചാവ് ഉപയോഗിച്ചതായി വിവരമില്ലെന്ന് ബേക്കലിൽ സുധാകരനെ അടുത്തറിയുന്ന കടൽ തൊഴിലാളികൾ ലേറ്റസ്റ്റിനോട് പറഞ്ഞു.
എന്തുതന്നെയായാലും, മൃതദേഹം കണ്ടെത്തിയ വിജനമായ സ്ഥലത്ത് സുധാകരൻ എത്തിപ്പെട്ടതിനാലാണ് അദ്ഭുതം. രാസപരിശോധനാ വിഭാഗം ഉദ്യോഗസ്ഥരും, പോലീസ് നായയും എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. മറ്റെവിടെ നിന്നെങ്കിലും കൊലപ്പെടുത്തിയ ശേഷം ജഡം ഈ വിജന സ്ഥലത്ത് കൊണ്ടുവന്ന് തള്ളാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിവരെ സുധാകരനെ കണ്ടവരുണ്ട്. ഒന്നുമുതൽ 6 മണി വരെയുള്ള 5 മണിക്കൂർ നേരത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ബഹളമോ, മറ്റു അപ ശബ്ദങ്ങളോ ഒന്നും കേട്ടിരുന്നില്ലെന്ന് മൃതദേഹം കിടക്കുന്ന സ്ഥലത്തിന്റെ തൊട്ടുമുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ കാണുന്നിടത്ത് സ്ഥിരമായി താമസിക്കുന്ന അതിഥി തൊഴിലാളികളും വെളിപ്പെടുത്തി.
അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി, പള്ളിക്കരയിലെ തൊട്ടി സാലി ഹാജി, ഗൾഫ് വ്യാപാര പ്രമുഖൻ എംടി, എന്നിവർ പങ്കാളികളായി പണിതുവരുന്ന നാലുനിലകളുള്ള ഓഡിറ്റോറിയത്തിന് ഏറ്റവും പിറകിലുള്ള വയലിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്തിയത്.