ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തില്‍ കണ്ണൂർ താണയ്ക്കടുത്തുള്ള ഹൈപ്പർമാർക്കറ്റിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടുമായി കമ്പനിയുടെ ചില പങ്കാളികൾക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.
കണ്ണൂരിലെ മറ്റ് ചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് എന്നാണ് ലഭ്യമായ വിവരം. രത്നകുമാറിന്‍റെ നിർദേശ പ്രകാരമാണ് കണ്ണൂർ എസിപി റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. കണ്ണൂരിലെ പോപ്പുലർ ഫ്രണ്ടിന്‍റെ സംഘടനാ ശേഷി വളരെ വിപുലമാണെന്നതിന്‍റെ സൂചനയായിരുന്നു ഇത്. ഇതേതുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധിച്ചു.