ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയുടെ 77-ാമത് സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം കൂടി ഉൾപ്പെടുത്തിയാൽ രക്ഷാസമിതിയെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് പരിഗണിക്കേണ്ട ചില രാജ്യങ്ങളായി ഇന്ത്യയും ബ്രസീലും പരിഗണിക്കപ്പെടണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി നിർദ്ദേശിച്ചു.