ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ രാജ്യത്തെ ജനങ്ങൾ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി. ചീറ്റകളെ കാണാൻ എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനുള്ള അവസരം ഉടൻ തയ്യാറാകും. ചീറ്റകളെ കുറിച്ചുള്ള പ്രചാരണത്തിനും പേരിടുന്നതിനും പൊതുജനങ്ങൾക്കായി ഒരു മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻകീബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചണ്ഡിഗഢ് വിമാനത്താവളത്തിന് ഇന്ത്യൻ വിപ്ലവകാരി ഭഗത് സിങ്ങിന്‍റെ പേര് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവിധ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകുന്നത് അവരോടുള്ള ആദരസൂചകമായി ആണ് എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആംഗ്യഭാഷയെക്കുറിച്ച് അവബോധം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, കേരളത്തിലെ മഞ്ജു എന്ന സ്ത്രീയെക്കുറിച്ചും പരാമർശിച്ചു.