ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ലോകത്തിലെ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നേറുന്ന കേരള പോലീസിന്‍റെ സൈബർ ഡോം ഇനി മെറ്റാവെഴ്സിലൂടെയും ലഭ്യമാകും. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍റർനെറ്റ് സംവിധാനമാണ് മെറ്റാവെർസ്. ഇതിലൂടെ, നിങ്ങൾക്ക് ലോകത്തിലെവിടെ നിന്നും സൈബർഡോമിന്‍റെ ഓഫീസ് സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിയും. കൊക്കൂണിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മെറ്റാവെഴ്സ്-കേരള പോലീസ് സൈബര്‍ ഡോം പദ്ധതിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിച്ചു.
ഓണ്‍ലൈന്‍ രംഗത്ത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ ഭാവിയിൽ മെറ്റാവെർസിലൂടെ നടപ്പാക്കുമെന്നാണ് കരുതപ്പെടുന്നത്.
അവിറാം സ്റ്റുഡിയോയുമായി സഹകരിച്ചാണ് കേരള പോലീസ് മെറ്റാവെഴ്സ് നടപ്പാക്കുന്നത്. ഇതോടെ മെറ്റാവെഴ്സിൽ സാന്നിധ്യമറിയിക്കുന്ന രാജ്യത്തെ ആദ്യ പോലീസ് ഏജൻസിയായി കേരള പോലീസ് മാറി.