ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായ നിയമസഭാ സാമാജികൻ; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. തന്‍റെ വാദങ്ങൾ നിയമസഭയിൽ ശക്തമായി അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read Previous

ആര്യാടന്‍ മുഹമ്മദിൻ്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Read Next

ആര്യാടന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി