പ്രിൻസിപ്പലിന് നേരെ വെടിയുതിർത്ത് പ്ലസ് ടു വിദ്യാർത്ഥി

ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. സീതാപൂരിലാണ് സംഭവം. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്ക് ആണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സഹപാഠികളുമായി വിദ്യാർത്ഥി വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നു. ആ വൈരാഗ്യത്തെ തുടർന്ന് ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിക്കായി തിരച്ചിൽ ആരംഭിച്ചതായി എഎസ്പി സൗത്ത് എൻപി സിംഗ് പറഞ്ഞു.

Read Previous

ഇന്ത്യൻ രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാർ കുതിച്ചുയർന്നു

Read Next

അവതാരികയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ്