ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു പതിറ്റാണ്ട്. ഒരിടത്തും തല കുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. അതുകൊണ്ടാണ് സാധാരണയായി ഒരു നടനെ അനായാസം പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ തോൽപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
തന്‍റെ ഓരോ കഥാപാത്രത്തിനും ഒരു വലിയ അഭിനേതാവിന് മാത്രം സാധിക്കുന്ന അപൂർവമായ ഉണർവും തിളക്കവും നൽകിക്കൊണ്ട് അദ്ദേഹം അവയെ ചലച്ചിത്ര ചരിത്രത്തിന്‍റെ താളുകളിൽ എത്തിച്ചു. താൻ പഠിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്ത തന്‍റെ അഭിനയവിദ്യാലത്തെ വളർത്തി വലുതാക്കി തിലകൻ എപ്പോഴും മനസ്സിൽ കൊണ്ടുനടന്നു. സിനിമയിലേക്ക് വന്ന പുതുമുഖങ്ങളോട് താൻ പഠിച്ച പാഠങ്ങൾ അദ്ദേഹം സ്നേഹപൂർവ്വം ചൊല്ലിക്കൊടുത്തു. തന്‍റെ മുന്നിൽ ഇരിക്കുന്ന മഹാനടനുള്ളിലെ സമ്പന്നമായ അഭിനയകല അവർ തിരിച്ചറിഞ്ഞു.
അഭിനയത്തിന്‍റെ പല കൈവഴികളിലേക്ക് തിരിഞ്ഞപ്പോഴും നാടകവേദിയെ ഒരിക്കലും കൈവിടാത്ത നടനായിരുന്നു തിലകൻ. വിവാദങ്ങളെ തുടർന്ന് സിനിമയിൽ നിന്നും അകറ്റി നിർത്തിയപ്പോൾ 2010 ജനുവരി 11ന് നാടക വേദിയിൽ സജീവമായി നിന്ന് തിരിച്ചടിച്ചു. താരസംഘടനയായ അമ്മയുമായി ഏറ്റുമുട്ടിയ തിലകൻ ഏതാനും വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നില്ല. സിനിമയിൽ നിന്ന് മാറ്റിനിർത്തിയപ്പോഴും നിലപാട് മാറ്റാൻ തയ്യാറാവാതിരുന്ന തിലകൻ അജയ്യനായി രണ്ടാം വരവു നടത്തുകയായിരുന്നു സമീപ വർഷങ്ങളിൽ.