ഹർത്താലിനിടെ ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം;രണ്ടുപേര്‍ അറസ്റ്റിൽ

കണ്ണൂര്‍: തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കടയടയ്ക്കാൻ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഭീഷണി ഉണ്ടായിട്ടും കടയുടമ കട അടയ്ക്കാത്തതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചിരുന്നതും ചർച്ചയായി. ഹർത്താൽ അനുകൂലികളെ നാട്ടുകാർ മർദ്ദിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു .

Read Previous

ദുൽഖറിന്റെ ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന വെബ് സീരീസിന്റെ ടീസര്‍ പുറത്തിറങ്ങി

Read Next

തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച് വിക്രം