ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ സ്വന്തം വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ജാപ്പനീസ് നിർമിത ബുള്ളറ്റ് ട്രെയിനിനെ മറികടന്നു. വെറും 55 സെക്കൻഡിനുള്ളിൽ ആണ് ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചത്.
കേന്ദ്ര റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടുന്നതിന്‍റെ വീഡിയോയും മന്ത്രി പങ്കുവെച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഗ്ലാസ് നിറയെ വെള്ളവും അതിനടുത്ത് ഒരു സെല്ലുലാർ ഉപകരണവും കാണാം. ഒരു തുള്ളി വെള്ളം പോലും ഒഴുകിപ്പോകാത്ത സമയത്ത് സ്പീഡോമീറ്റർ ട്രെയിനിന്‍റെ വേഗത വിശകലനം ചെയ്യുകയായിരുന്നു. സ്പീഡോമീറ്ററിൽ മണിക്കൂറിൽ 180 മുതൽ 183 കിലോമീറ്റർ വരെയാണ് ട്രെയിനിന്‍റെ വേഗത. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ് എന്നും മന്ത്രി പറഞ്ഞു.