സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകൾ അല്ല : എം.ടി.രമേശ്

കോഴിക്കോട്: സ്കൂളുകളുടെ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മതവിദ്യാഭ്യാസത്തിന്‍റെ കാര്യം പറഞ്ഞ് സ്കൂൾ ഷെഡ്യൂൾ നിശ്ചയിക്കണമെന്ന് പറയുന്നത് തെറ്റാണ്. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് സമയക്രമം തീരുമാനിക്കേണ്ടത്.

ഷെഡ്യൂൾ, സർക്കാരും കരിക്കുലം കമ്മിറ്റിയും തീരുമാനിക്കും. നേരത്തെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ തീരുമാനിച്ചപ്പോൾ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ എതിർത്തിരുന്നു. മതസംഘടനകൾക്ക് മുന്നിൽ സർക്കാർ തലകുനിച്ചാൽ അത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രമേശ് പറഞ്ഞു.

K editor

Read Previous

മലയാളി യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ പത്തു കോടി രൂപയുടെ ഫെലോഷിപ്പ്

Read Next

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്