ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ നിന്നുള്ള യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ 10 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു.പറവട്ടാനിയിലെ ഡോ.അരിണ്യ ആന്‍റോ മഞ്ഞളിക്കാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പ് ലഭിച്ചത്.
പ്രിയദർശിനിയിൽ റിട്ട. ഡി.എഫ്.ഒ എം.സി. ആന്‍റണിയുടെയും മേരിയുടെയും മകളും കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ ബാജിസ് ജോസിന്‍റെ ഭാര്യയുമാണ് അരിണ്യ. കോവിഡ് വകഭേദങ്ങൾ മനുഷ്യ പ്രോട്ടീൻ ശൃംഖലയ്ക്ക് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തുകയായിരുന്നു.