ചികിത്സയ്ക്കായി ഹൈദരാബാദില്‍ പോകാനുള്ള വരവര റാവുവിന്റെ ഹർജി കോടതി തള്ളി

മുംബൈ: തിമിര ശസ്ത്രക്രിയയ്ക്കായി മൂന്ന് മാസത്തേക്ക് സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസിലെ പ്രതിചേര്‍ക്കപ്പെട്ട തെലുങ്ക് കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവു സമർപ്പിച്ച ഹർജി എൻ.ഐ.എ കോടതി തള്ളി. ഓഗസ്റ്റ് 17നാണ് 82 കാരനായ വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ മുംബൈ നഗരം വിട്ടുപോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. ഇതേതുടർന്ന് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഹൈദരാബാദിലേക്ക് പോകാൻ വരവര റാവു അനുമതി തേടിയിരുന്നു. അതേസമയം, മുംബൈ നഗരത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാണെന്നും അതിനാൽ വരവര റാവു നഗരം വിട്ട് ഹൈദരാബാദിലേക്ക് പോകേണ്ടതില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വരവര റാവുവിന്‍റെ ഹർജി കോടതി തള്ളിയത്.

K editor

Read Previous

ഇന്ത്യൻ ജനത പോലീസിനെയും അന്വേഷണ ഏജൻസികളെയും ഭയന്നാണ് ജീവിക്കുന്നത്: കപില്‍ സിബല്‍

Read Next

ഡൽഹി സർവകലാശാല പി.ജി പ്രവേശനപരീക്ഷ ഒക്ടോബർ 17 മുതൽ