ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കൾ വാങ്ങിയ സ്ഥലവും കണ്ടെത്താൻ അഞ്ച് ദിവസത്തെ കസ്റ്റഡി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാളെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്ന് പ്രതിഭാഗം കോടതിയോട് അഭ്യർത്ഥിച്ചു. ജിതിന്റെ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും.
അതേസമയം, പോലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് ജിതിൻ പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജിതിൻ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. പൊലീസാണ് തെളിവുകൾ തയ്യാറാക്കിയത്. തന്റെ കൂട്ടാളികളിൽ പലരെയും കേസിൽ കുടുക്കുമെന്ന് പോലീസ് പറഞ്ഞിരുന്നതായി ജിതിൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് മൺവിളയിലെ വീട്ടിൽ നിന്ന് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ 30ന് രാത്രി സ്കൂട്ടറിലെത്തിയ അക്രമി എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി നേതാക്കൾ എ.കെ.ജി സെന്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.