ഓണം ബമ്പർ കോടിപതി; അനൂപ് ഇനി പരിശീലന ക്ലാസ്സിലിരിക്കും

തിരുവനന്തപുരം: ലോട്ടറി വിജയികൾക്കായി സാമ്പത്തിക പരിശീലന പരിപാടി നടത്താൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപും പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെടും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് കഴിഞ്ഞ ബജറ്റിൽ ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഇത്തവണത്തെ ഓണം ബമ്പറായ 25 കോടി. തിരുവനന്തപുരം ജില്ലിയിലെ ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി നേടിയ ഭാ​ഗ്യവാൻ.

Read Previous

ശ്രീനാഥ് ഭാസി ചിത്രം ‘ചട്ടമ്പി’ ഇന്ന് തിയേറ്ററുകളിൽ

Read Next

ഷെയ്ൻ നിഗം സംവിധായകനാവുന്നു;’സം വെയർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു