പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആർടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെ ഹർത്താൽ തുടരും. കോഴിക്കോടും ആലപ്പുഴയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സര്‍വീസുകള്‍ നിർത്തിവെച്ചു.

കാട്ടാക്കടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. കാട്ടാക്കട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലും ബസ് സ്റ്റേഷനിലും ബസുകൾ തടഞ്ഞിരിക്കുകയാണ്. കൂടുതൽ പൊലീസ് എത്തി ഇവരെ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.

കെ.എസ്.ആർ.ടി.സി സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും റോഡിലുണ്ട്. എന്നാൽ, ചില ജില്ലകളിൽ സ്വകാര്യ ബസുകൾ ഓടുന്നില്ല.

Read Previous

ആന പാപ്പാന്മാരാകാന്‍ പോകുന്നു; കത്തെഴുതി വച്ച് നാടുവിട്ട് 8ആം ക്ലാസുകാർ

Read Next

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവിൽ