മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോലീസ് ഓഫീസറുടെ വേഷത്തിലാണ് പോസ്റ്ററിൽ മമ്മൂട്ടിയെ കാണുന്നത്. ഈ ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈൻ ‘ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്’ എന്നാണ്.

ആർ.ഡി ഇല്ലുമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി ഹിറ്റുകളുടെ രചന ഒരുക്കിയ ഉദയ് കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ നടൻ വിനയ് റായിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മുപ്പത്തഞ്ചോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.

ഫൈസ് സിദ്ദീഖാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ഛായാഗ്രഹണം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്.

K editor

Read Previous

കണ്ണൂർ വിസി നിയമനം; ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

Read Next

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന