പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡൽഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ആളുകളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും അത്തരം പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നും കാണിച്ചാണ് റെയ്ഡ് നടത്തിയത്. പ്രവർത്തകർക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതും നടപടിക്ക് കാരണമായെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

K editor

Read Previous

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

Read Next

കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി