എന്തൊരു ഗംഭീര കാസ്റ്റിംഗ്:സീതാരാമത്തിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്

ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ രാജ്യമെമ്പാടും മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലും റിലീസ് ചെയ്തു. സീതാ രാമത്തെ പ്രശംസിച്ച് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കണ്ട ബോളിവുഡ് നടി കങ്കണ റണാവത്തും അഭിനന്ദനം അറിയിച്ചു.

“ഒടുവിൽ ‘സീതാരാമം’ കണ്ടു. എത്ര മനോഹരമായ അനുഭവം. ഇതിഹാസ പ്രണയകഥ. അസാധാരണമായ തിരക്കഥയും സംഭാഷണവും. അഭിനന്ദനങ്ങൾ ഹനു രാഘവപുഡി. എല്ലാ വിഭാഗത്തിലുമുള്ള ആളുകൾ മികച്ച രീതിയിൽ ജോലി ചെയ്തിട്ടുണ്ട്. എല്ലാ അഭിനേതാക്കളും അതിമനോഹരമായി ചെയ്തു.  മൃണാളിന്‍റെ പ്രകടനമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത്. വികാരങ്ങളുടെ കയ്യടക്കത്തോടെയുള്ള പ്രകടനം. മറ്റൊരു നടിക്കും ഇങ്ങനെ അവതരിപ്പിക്കാൻ കഴിയില്ല. എന്തൊരു ഗംഭീര കാസ്റ്റിംഗ്. ശരിക്കും റാണിയെ പോലെ തന്നെ. നിങ്ങളുടെ കാലം ഇവിടെ ആരംഭിക്കുന്നു,” കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

Read Previous

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

Read Next

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി