യുവതി കോടതിയിൽ കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട്: പൊലീസ് കോടതിയിൽ ഹാജരാക്കിയ ഗർഭിണിയായ ഭർതൃമതി, കോടതിയിൽ കാമുകനൊപ്പം പോയി. ചിറ്റാരിക്കാൽ കാവുന്തല അതിരുമാവിലെ അശ്വതി 22,യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ കാമുകൻ പെരിങ്ങോം സ്വദേശി ജിബിനൊപ്പം പോയത്.

ചങ്ങനാശ്ശേരി സ്വദേശി മഹേഷുമായി വിവാഹിതയായ അശ്വതി അഞ്ച് മാസം
ഗർഭിണിയാണ്. മൂന്ന് മാസമായി കാവുന്തല അതിരുമാവിലെ സ്വന്തം വീട്ടിൽ
താമസിക്കുന്ന യുവതിയെ ഒരാഴ്ച മുമ്പ് കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ
പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിൽ
ഇന്നലെ ഉച്ചയ്ക്ക് പോലീസിൽ ഹാജരാവുകയായിരുന്നു.

ഭർത്താവിനെ ഉപേക്ഷിച്ച് ബിബിനോടൊപ്പം പോകാൻ താൽപ്പര്യം പ്രകടിപ്പിച്ച അശ്വതിയെ പോലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും, കോടതി സ്വന്തം ഇഷ്ടാനുസരണം പോകാൻ അനുവദിച്ചതിനെ തുടർന്നാണ് ഭർത-ൃ-മതി, കാമുകനൊപ്പം പോയത്

Read Previous

ദളിത് കോൺ. നേതാവിന്റെ ഒറ്റയാൾ പ്രകടനം സംഘടനയിൽ മുറുമുറുപ്പ്

Read Next

കാഞ്ഞങ്ങാട്ടെ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തം